ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗ സംഘം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തും. മാര്‍ച്ച് 22ന് ഇംഫാലിലെത്തുന്ന ജഡ്ജിമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി കലാപബാധിതരെ കാണും. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, സൂര്യകാന്ത്, വിക്രം നാഥ്, എം.എം സുന്ദരേഷ്, കെ.വി വിശ്വനാഥന്, എന്‍ കോടീശ്വര്‍ എന്നിവരാണ് മണിപ്പൂരിലേക്ക് പോകുന്നത്.
മണിപ്പൂരിലെ സാഹചര്യങ്ങള്‍ കൂടുതല്‍ അടുത്തറിയാനും ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാനുമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഫാലിലേക്ക് പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സുപ്രീംകോടതി ജഡ്ജിമാരെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: