ഹൈദ്രാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ച് വീഡിയോ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ജയിലിലടച്ച രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം കോടതി ജാമ്യം അനുവദിച്ചു. പി.രേവതി, തന്വി യാദവ് എന്നീ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. നമ്പള്ളി ക്രിമിനല്‍കോടതി 25,000 രൂപയുടെ ജാമ്യത്തിലാണ് ഇരുവരെയും മോചിപ്പിച്ചത്.
പള്‍സ് ന്യൂസ് എന്ന ചാനലിന്റെ മാനേജിംഗ് ഡയറക്ടറാണ് രേവതി. തന്വി യാദവ് ചാനലിന്റെ റിപ്പോര്‍ട്ടലാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്‍ സെക്രട്ടറി നല്കിയ പരാതിയിന്മേലാണ് അര്‍ദ്ധരാത്രി രണ്ട് വനിതകളേയും പോലീസ് വീടുകളില്‍ നിന്ന് പിടികൂടിയത്. സംഘടിത കുറ്റകൃത്യത്തിന്റെ വകുപ്പുകള്‍ ചുമത്തിയെങ്കിലും കോടതി അതു നേരത്തെ തള്ളിക്കളഞ്ഞിരുന്നു. തെലങ്കാന സര്‍ക്കാരിനെ മോശമായി പറഞ്ഞുകൊണ്ടുള്ള ഒരു പാവപ്പെട്ട കര്‍ഷകന്റെ വീഡിയോ ദൃശ്യം പ്രസിദ്ധീകരിച്ചതിനാണ് നടപടി. ഫെബ്രുവരിയില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ പേരില്‍ മാര്‍ച്ച് പത്തിനാണ് കേസെടുക്കുന്നതും വനിതാ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ അജണ്ട വെച്ച് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് രേവന്ദ് റെഡ്ഡിയുടെ പരസ്യ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: