തൃശൂർ : കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നതിനാലാണ് ഹാജരാകാത്തത്. ഇതിനായി എംപി ഇഡിയോട് സാവകാശം തേടും.
കെ രാധാകൃഷ്ണന്‍ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍.
കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് എംപിയ്‌ക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയം ദല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: