ഇസ്‌ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് . അജ്ഞാതന്റെ വെടിയേറ്റ് ഹാഫീസ് സയീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചില മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു . അതിനു പിന്നാലെയാണ് സയീദ് കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വരുന്നത് .
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ വച്ച് അജ്ഞാതന്റെ വെടിയേറ്റാണ് ജമാഅത്ത് -ഉദ്-ദവ നേതാവ് ഹാഫിസ് സയ്ദിന് പരിക്കേറ്റതെന്നാണ് സൂചന . പാകിസ്ഥാനിലെ മിലിട്ടറി ഹോസ്പിറ്റലിലാണ് സയ്ദിനെ പ്രവേശിപ്പിച്ചതെന്നും വാർത്തകളിൽ പറയുന്നു.
ഹാഫിസ് സയീദ് പഞ്ചാബിലെ ഝലം എന്ന സ്ഥലത്തേക്ക് പോകുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ ആക്രമിച്ചുവെന്നാണ് സൂചന .കഴിഞ്ഞ ദിവസം ജമാഅത്ത് -ഉദ് -ദവയുടെ മറ്റൊരു മുതിര്‍ന്ന നേതാവിനെ ലക്ഷ്യം വെച്ച് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതിനെ പറ്റി പ്രതികരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
അതേസമയം സെയ്ദിന്റെ കൂട്ടാളിയും ലെഷ്‌കര്‍-ഇ-തെയ്ബയുടെ നേതാവുമായ അബു ഖത്തലിനെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.. ജൂണ്‍ ഒമ്പതിന് ജമ്മു കശ്മീരിലെ റീസി ജില്ലയിലെ ശിവ ഖോരി ക്ഷേത്രത്തില്‍ നിന്നും തിരിച്ചുവന്ന ഭക്തരുടെ സംഘമടങ്ങിയ ബസിന് നേരെയുള്ള ആക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് ഖത്തല്‍.
🚨🚨🚨⚡️⚡️⚡️ India's most wanted terrorist Jamaat u Dawa and LET chief Hafiz Saeed along with his accomplice Faisal Nadeem alias Abu Qataal has reportedly been killed by unknown gunmen in Jhelum town of Punjab in #Pakistan. pic.twitter.com/g7kYx81j3Q
— Raja Muneeb (@RajaMuneeb) March 15, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: