ഗുരുവായൂര്‍: കഴിഞ്ഞ മൂന്നുതവണയും നറുക്കെടുപ്പ് തുണച്ചില്ല. ഒടുവില്‍ നാലാമത് ശ്രമത്തില്‍ ഗുരുവായൂരപ്പനെ പൂജിക്കാനുള്ള അവസരം അച്യുതന് നമ്പൂതിരിക്ക് സ്വന്തം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുതിയ മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന് നമ്പൂതിരി(52)യെ തെരഞ്ഞെടുത്തു. മുപ്പത്തെട്ടു പേരില്‍ നിന്ന് നറുക്കെടുത്താണ് അച്യുതന് നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. ആറുമാസത്തേക്കാണ് കാലാവധി. മാര്‍ച്ച് 31ന് അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം വാങ്ങി പുറപ്പെടാശാന്തിയായി ചുമതലയേല്‍ക്കും.
മാറത്ത് മന നീലകണ്ഠന് നമ്പൂതിരിയുടേയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായ അച്യുതന് നമ്പൂതിരി വളാഞ്ചേരി ഹയര്‍സെക്കന്ററി സ്കൂളിലെ സംസ്കൃതം അധ്യാപകനാണ്. ഭാര്യ നിസ മാറഞ്ചേരി ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക. മകന്: കൃഷ്ണദത്ത്.
ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രസന്നിധിയില്‍ തന്ത്രി പി. സി ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പ് മേല്‍ശാന്തി പുതുമന ശ്രീജിത് നമ്പൂതിരി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: