കൊച്ചി: കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകനും യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജ് . കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും അഭിരാജ് പറഞ്ഞു.
താൻ കഞ്ചാവ് ഉപയോഗിക്കുന്നയാളല്ല . കഞ്ചാവ് മാഫിയയുമായി തനിക്ക് ബന്ധമില്ല. തന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചിട്ടില്ലെന്നും തന്നെ പൊലീസ് പ്രതിയാക്കുകയായിരുന്നു എന്നുമാണ് അഭിരാജിന്റെ വാദം.നിന്നെ കണ്ടാല്‍തന്നെ ലഹരി ഉപയോഗിക്കുന്നവനാണെന്ന് പറയുമല്ലോടായെന്ന് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞതായും അഭിരാജ് ആരോപിച്ചു
അതേ സമയം, എസ്എഫ്ഐ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടല്ല സംഘടനയുടെ സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അഭിരാജിന് ജാഗ്രതക്കുറവുണ്ടായെന്നും അഭിരാജിന്റെ ഭാഗം കൂടി കേട്ടശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് വ്യക്തമാക്കിയത്.
ഇന്നലെ രാത്രി 11.20 നാണ് കളമശ്ശേരി പോളി ടെക്നിക് കോളജിന്റെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുന്നത്. സംഭവത്തിൽ ആർ. അഭിരാജിന് പുറമെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ആദിത്യൻ , മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി ആകേഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവിന് പുറമെ മദ്യവും പൊലീസ് നടത്തിയ റെയ്ഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: