തിരുവനന്തപുരം: സെയ്ഫ് ആന്റ് സ്ട്രോംങ്ങ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടീവേഷന്‍ സ്പീക്കറായി രംഗത്ത് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണമുണ്ടായപ്പോള്‍ ഒളിവില്‍ പോയ റാണയെ പിന്നീട് തമിഴ്നാട്ടിലെ മധുരൈയിലെ ഒരു ഒളിവുകേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.
നേരത്തെ ‘ലൈഫ് ഡോക്ടര്‍’ എന്ന പേരില്‍ മോട്ടിവേഷന്‍ സ്പീക്കറായി അദ്ദേഹം രംഗത്ത് എത്തിയിരുന്നു. അത് പച്ചപിടിക്കുംമുന്പാണ് അദ്ദേഹം പിടിയിലായത്. ഇപ്പോള്‍ അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പടം വെച്ച് പുറത്തുവന്ന നോട്ടീസ്.
ഡോംഗ്സ് എന്ന സമൂഹമാധ്യമഅക്കൗണ്ട് പങ്കുവെച്ച പോസ്റ്റര്‍:
ലൈഫ് ഡോക്ടര്‍ ഗുരുനാഥ് റാണ നയിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം. മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ കൊച്ചിയിലെ ഹോളി ഡേ ഇന്നില്‍ എന്നാണ് പരസ്യം. എങ്ങിനെ ബിസിനസില്‍ ലാഭം നേടാം എന്ന് ബിസിനസുകാരെ പഠിപ്പിക്കുന്ന ക്ലാസാണ് അദ്ദേഹം നയിക്കുന്നത് എന്നാണ് നോട്ടീസില്‍ കാണുന്നത്. വിറ്റ വിലയില്‍ നിന്നും വാങ്ങിയ വില കിഴിച്ചാല്‍ ലാഭം എന്ന പരമ്പരാഗത ബിസിനസ് ചിന്താഗതി തെറ്റാണെന്ന് പഠിപ്പിക്കുകയാണ് ഈ ചര്‍ച്ചയില്‍ എന്നും നോട്ടീസ് പറയുന്നു. ചുരുങ്ങിയ മുതല്‍ മുടക്കി എങ്ങിനെ വലിയ ലാഭമുണ്ടാക്കാം എന്നാണ് ഒരു ദിവസം നീളുന്ന യോഗത്തില്‍ പഠിപ്പിക്കുക എന്നാണ് അവകാശവാദം. ഡോംഗ്സ് എന്ന പേരിലുള്ള സമൂഹമാധ്യമഅക്കൗണ്ട് വഴിയും റാണയുടെ ക്ലാസിനെക്കുറിച്ച് പരസ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: