തങ്ങൾക്ക് രണ്ട് പേർക്കും ഒരു പോലെ ബാധിച്ച അസുഖത്തെക്കുറിച്ച് പറഞ്ഞ് സായ്കുമാറും ബിന്ദു പണിക്കരും. നിലവില്‍ ഒരു ആയുര്‍വേദ ചികിത്സയിലാണ് താരദമ്പതിമാര്‍.
ആറ് വര്‍ഷത്തിന് മുകളിലായി ഈ അസുഖം ഞങ്ങള്‍ക്ക് തുടങ്ങിയിട്ട്. ഇങ്ങനെ വെച്ചേണ്ടിരിക്കുകയായിരുന്നു. പലയിടത്തും പോയെങ്കിലും എന്താണ് പ്രശ്നമെന്ന് ആരും പറഞ്ഞില്ല. ബ്ലെഡിന്റെ റിസൈക്കിളിങ്ങ് കുറവെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. കുറച്ച് ഗുളിക തരും, അത് കഴിക്കും യാതൊരു കുറവുമില്ല. തന്നതൊക്കെ ആന്റിബയോട്ടിക് ആയിരുന്നു. അത് നിര്‍ത്തിയതോടെ വേദനയുമായി പൊരുത്തപ്പെട്ടു. മുന്‍പേ ഞങ്ങള്‍ രണ്ട് പേരും കൈപിടിച്ചാണ് നടക്കാറുള്ളത്. ഇടയ്ക്ക് കൈവിടുമായിരുന്നു. പിന്നെ തീരെ വിടാതെ നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാന്‍ സാധിക്കില്ലെന്നാണ് സായ് കുമാര്‍ പറയുന്നത്.
കാലില്‍ തൊടുന്നത് പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇദ്ദേഹത്തിന് ന്യൂറോപതി തിരിച്ചറിഞ്ഞില്ല എന്നതാണ് പ്രശ്നമെന്ന് നടനെ ചികിത്സിക്കുന്ന ഡോക്ടറും പറയുന്നു. സായ് കുമാറിനെ സംബന്ധിച്ച് ബ്ലോക്കും കാലിലെ രണ്ട് സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും സ്പര്‍ശനം പോലുമില്ലായിരുന്നു.
ആ സ്ഥലത്തെ സ്പര്‍ശനം കൂടി പോയിരുന്നെങ്കില്‍ പിന്നെ ചികിത്സിച്ചിട്ട് കാര്യമില്ല. ചികിത്സ തുടങ്ങിയതിന് ശേഷം നല്ല മാറ്റമുണ്ട്. ഇപ്പോള്‍ കാലിന്റെ സ്പര്‍ശനമൊക്കെ തിരിച്ച് കിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നു.
ഇത് മാത്രമല്ല കിഡ്നിയിലും പ്രശ്നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നത് ഇവര്‍ അറിഞ്ഞില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടര്‍ പറയുന്നു. അസുഖത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അത്രയും ഒത്തൊരുമയാണെന്നാണ് തമാശയായി നടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: