ഭോപ്പാൽ : മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ പോലെ കർശന ശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് . ഭോപ്പാലിലെ കുശഭാവു താക്കറെ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ യാദവ് .
‘നിർബന്ധിത മതപരിവർത്തനമോ ദുരാചാരമോ ഞങ്ങളുടെ സർക്കാർ വെച്ചുപൊറുപ്പിക്കില്ല . വധശിക്ഷ പോലെ കർശന ശിക്ഷ നൽകണം . നിരപരാധികളായ പെൺമക്കളോട് മോശമായി പെരുമാറുന്ന കേസുകളിൽ സർക്കാർ വളരെ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഇക്കാര്യത്തിൽ വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയോ വശീകരിച്ചോ ദുഷ്പ്രവൃത്തി ചെയ്യുന്നവനെ. നമ്മുടെ സർക്കാർ വെറുതെ വിടില്ല. ഒരു സാഹചര്യത്തിലും അത്തരം ആളുകൾക്ക് ജീവിക്കാനുള്ള അവകാശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
അവരെ തൂക്കിലേറ്റുന്നതിനുള്ള ക്രമീകരണങ്ങളും നമ്മുടെ ഗവൺമെന്റ് ചെയ്യുന്നുണ്ട്. ഒരു സാഹചര്യത്തിലും മതപരിവർത്തനമോ ദുഷ്പ്രവൃത്തിയോ ഉണ്ടാകില്ല. സമൂഹത്തിൽ ദുഷ്പ്രവൃത്തികളും തെറ്റായ കാര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: