തിരുവനന്തപുരം : ഇപ്പോഴത്തെ പല സ്കൂള്‍കുട്ടികള്‍ക്കും ലഹരിയ്ക്ക് ഉപയോഗിക്കാവുന്ന മരുന്നുകളുടെ പേരുകള്‍ അറിയാമെന്നും അവര്‍ അത് ചോദിച്ച് കടയില്‍ വരാറുണ്ടെന്നും കൊടുത്തില്ലെങ്കില്‍ പല കുട്ടികളും അക്രമാസക്തരാകുന്നുണ്ടെന്നും ഫാര്‍മസിസ്റ്റ് റൂബി. ഒരിയ്ക്ക്ല് മരുന്നു കൊടുക്കാത്തതിന്റെ പേരില്‍ ഒരു കുട്ടി കടയിലെ കുപ്പികള്‍ എല്ലാം എറിഞ്ഞുടച്ചതായും റൂബി പറയുന്നു.
“ഇപ്പോഴത്തെ കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നില്ല. ഇപ്പോഴത്തെ മക്കള്‍ക്ക് അച്ഛന്റെയും അമ്മയുടെയും വില അറിയുന്നില്ല. “- റൂബി പറയുന്നു.
“ഫോണിലൂടെ അവര്‍ക്ക് എല്ലാം അറിയാം. ബാംഗ്ലൂരില്‍ നിന്നും അവര്‍ക്കാവശ്യമായ മരുന്നുകളുടെ പ്രിസ്ക്രിപ്ഷന് വരെ അവര്‍ സംഘടിപ്പിക്കുകയാണ്. മക്കള്‍ നമ്മള് പോലും തിരിച്ചറിയാത്ത ഏതോ ലോകത്താണ് അവര്‍ എത്തിപ്പെടുന്നത്”. – റൂബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: