ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്.ഐയെ സഹായിച്ച മുസ്ലീം ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാകിസ്ഥാനിലെ പ്രശസ്ത മുസ്ലീം ‘പണ്ഡിതൻ’ മുഫ്തി ഷാ മിറിനെയാണ് ബലൂചിസ്ഥാനിലെ തുർബത്തിൽ അജ്ഞാതർ വെടിവച്ചു കൊന്നത്. പാകിസ്ഥാനിലെ ഇസ്ലാമിക മതമൗലികവാദ രാഷ്ട്രീയ പാർട്ടിയായ ജെ.ഐ.യു-എഫുമായി ബന്ധമുള്ളയാളാണ് മിർ .
പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് തോക്കുധാരികൾ മിറിന് നേരെ വെടിയുതിർത്തത് . ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ബലൂചിസ്ഥാനിലെ തുർബത്തിൽ താമസിക്കുന്ന മുഫ്തി ഷാ മിർ, ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരമാണ് നിയമവിരുദ്ധ മനുഷ്യക്കടത്ത് നടത്തിയത് . മാത്രമല്ല, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ പരിശീലന ക്യാമ്പുകൾ പതിവായി സന്ദർശിക്കുകയും തീവ്രവാദ ശൃംഖലകളുടെ സജീവ അംഗമാകുകയും ചെയ്തു മിർ . പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായിക്കുക എന്നതായിരുന്നു മിറിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: