ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ കടുത്ത ചൂടില്‍ ജ്യൂസ് കുടിച്ച മുഹമ്മദ് ഷമിക്കെതിരെ ഭീഷണിയുമായി മുസ്ലിം മതനേതാവ്. റംസാന് നോമ്പെടുക്കാത്തവര്‍ ക്രിമിനലുകളാണെന്നും ഷമി അള്ളാഹുവിനോട് മറുപടി പറയേണ്ടി വരുമെന്നുമാണ് മൗലാന ഷഹാബുദ്ദീന് റസ്വി ബറേല്‍വിയുടെ ഭീഷണി. ഓള് ഇന്ത്യ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റാണ് മൗലാന ഷഹാബുദ്ദീന്.
നോമ്പെടുക്കുകയെന്നത് മുസ്ലിമിന്റെ നിര്‍ബന്ധിത കടമയാണെന്നും ആരോഗ്യമുള്ള ആണോ പെണ്ണോ നോമ്പെടുത്തില്ലെങ്കില്‍ അവര്‍ വലിയ ക്രിമിനലുകളാണെന്നും മൗലാന പറയുന്നു. ഷമി വെള്ളമോ മറ്റെന്തോ കുടിക്കുന്നത് കണ്ടു. ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കുന്നതിനാല്‍ തന്നെ ഷമി ആരോഗ്യവാനാണ്. അപ്പോള്‍ നോമ്പെടുത്തില്ല എങ്കില്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അയാളൊരു കുറ്റം ചെയ്തിരിക്കുന്നു. അതു ചെയ്യാന്‍ പാടില്ലായിരുന്നു. ഷമിയൊരു ക്രിമിനലാണ്. അള്ളാഹുവിനോട് മറുപടി പറയേണ്ടിവരും, മൗലാനയുടെ ഭീഷണി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: