കോട്ട : അക്രമണകാരികളായിരുന്ന മുഗളന്മാരെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. അക്ബറിനെ ബലാത്സംഗം നടത്തിയവനും ആക്രമണകാരിയും കൊള്ളക്കാരനുമാണെന്നാണ് ദിലാവർ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ചയാണ് രാജസ്ഥാൻ നിയമസഭയിൽ മദൻ ദിലാവർ മുഗൾ ആക്രമണകാരികളെ ലക്ഷ്യമിട്ടുകൊണ്ട് സംസാരിച്ചത്.
മുൻ സർക്കാരുകൾ മഹാന്മാരെക്കുറിച്ച് പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് നമുക്ക് വളരെ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണാ പ്രതാപിനെ ചെറുതാക്കി കാണിക്കാനുള്ള ശ്രമം നടന്നു. അതേസമയം ആക്രമണകാരിയും കൊള്ളക്കാരനുമായ അക്ബറിനെ മഹാനായി ചിത്രീകരിച്ചു.
ഇത് സഹിക്കാൻ കഴിയില്ല. കോൺഗ്രസ് എംഎൽഎ ഇതിനെ എതിർത്തപ്പോൾ മദൻ ദിലാവർ ചോദിച്ചു. അക്ബറെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. ഔറംഗസീബ് ഹിന്ദുക്കളെ കൊന്നു, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു, എന്നിട്ടും അയാൾ മഹത്വവൽക്കരിക്കപ്പെട്ടുവെന്ന് മന്ത്രി മദൻ ദിലാവർ പറഞ്ഞു.
ഗുരു തേജ് ബഹാദൂറിന്റെയും ഗുരു അർജുൻ ദേവിന്റെയും ഘാതകരെ മഹത്വവൽക്കരിച്ചു, അത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ദിലാവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: