ന്യൂഡൽഹി ; ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ പരിഹസിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് കണക്കിന് കൊടുത്ത് ആജ്തക് അവതാരക മൗസാമി സിംഗ് .
തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നുമാണ് അതേ കുറിപ്പിൽ എഴുതിയത്.സൗരവ് ഗാംഗുലി, സച്ചിൻ തെൻുഡൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താൽ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ടായിരുന്നു മൗസാമിയുടെ ചോദ്യവും . രാഹുൽ ഗാന്ധി ഇതുവരെ 90 മത്സരങ്ങൾ തോറ്റു. അപ്പോൾ, ഷമ രാഹുലിനെ കുറിച്ച് എന്തു പറയുന്നുവെന്നാണ് മൗസാമി ചോദിച്ചത്. എന്നാൽ അതിനു മറുപടി ഇല്ലാതെ ‘ ക്ഷമിക്കണം.. ഞാൻ മാധ്യമങ്ങളോട് സംസാരിക്കില്ല ‘ എന്നാണ് ഷമ പറഞ്ഞത്.
ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചുവെന്നും നിങ്ങൾ ഒരു മുസ്ലീമാണെന്നും വിഎച്ച്പി പറയുന്നു, അതിനാലാണോ നിങ്ങൾക്ക് രോഹിത് ശർമ്മയെ ഇഷ്ടപ്പെടാത്തത് എന്ന ചോദ്യത്തിനും താൻ മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് ഷമ പറഞ്ഞത്.
രോഹിത് ശർമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് നിങ്ങൾ ക്ഷമ ചോദിക്കുമോ?എന്ന ചോദ്യത്തിനു ഞാൻ എന്തിനാണ് ക്ഷമ ചോദിക്കുന്നത്? ഇല്ല എന്നും ഷമ മറുപടി നൽകി. പിന്നാലെ പിന്നെ എന്തിനാണ് നിങ്ങൾ ആ പോസ്റ്റ് ഇല്ലാതാക്കിയത്? എന്ന ചോദ്യത്തിനും ഷമയ്ക്ക് മറുപടി ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: