ബെംഗളൂരു : അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത മഹാശിവരാത്രി ആഘോഷങ്ങൾ നടത്തിയതിനു പിന്നാലെ ഇഷാ ഫൗണ്ടേഷനും, സദ്ഗുരു ജഗ്ഗി വാസുദേവിനുമെതിരെ ഇടത്- ജിഹാദി സംഘങ്ങളുടെ സൈബർ ആക്രമണം .
ശ്യാം മീര സിംഗ് എന്ന പത്രപ്രവർത്തകനാണ് ‘സദ്ഗുരുവിന്റെ (ജഗ്ഗി വാസുദേവ്) ആശ്രമത്തിൽ എന്താണ് സംഭവിക്കുന്നത്?’ എന്ന തലക്കെട്ടിൽ ഒരു വീഡിയോ പുറത്തിറക്കിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബ്രഹ്മചര്യത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട നിരവധി ആന്തരിക ഇമെയിലുകൾ തന്റെ കൈവശമുണ്ടെന്ന് ശ്യാം മീര സിംഗ് പറയുന്നു .
തുടർന്ന് കൈലാസ മാനസസരോവർ യാത്രയെക്കുറിച്ചുള്ള ഇഷ ഫൗണ്ടേഷൻ പുറത്തിറക്കിയ ഒരു വീഡിയോയിൽ നിന്നുള്ള ചില ഭാഗങ്ങളും എഡിറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷനിലെ പെൺകുട്ടികൾ ശരീരം പ്രദർശിപ്പിക്കുന്നുവെന്നും ശ്യാം മീര പറയുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇതിനു മുൻപ് പല തവണ വന്നിട്ടുള്ളതും , ഇതിനെതിരെ ഇഷ ഫൗണ്ടേഷൻ കേസ് ഫയൽ ചെയ്തിട്ടുള്ളതുമാണ്.
പിന്നീട് വന്ന വീഡിയോയിൽ പെൺകുട്ടികളെ ആക്രമിച്ചതിന് ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. എന്നാൽ ഇഷ ഫൗണ്ടെഷൻ പുറത്താക്കിയ ഡോക്ടറാണ് ഇതെന്നുള്ളത് മനപൂർവ്വം മറച്ചു പിടിക്കുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഹിന്ദു ധർമ്മത്തിനെതിരെ പ്രചാരണം നടത്തിയ എല്ലാവരും ഈ വിഷയത്തെക്കുറിച്ച് പോസ്റ്റുകൾ ഇടാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇതെല്ലാം ആസൂത്രിതമാണെന്നും വ്യക്തമാണ്. അതേസമയം ഇത്തരം വ്യാജപ്രചാരണങ്ങളെ നിയമനടപടി കൊണ്ട് നേരിടാൻ ഒരുങ്ങുകയാണ് ഇഷ ഫൗണ്ടേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: