ന്യൂഡല്‍ഹി: ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്ത്യ-യുകെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് ട്രേഡ് ജോനാഥന് റെയ്നോള്ഡിനുമൊപ്പമുള്ള ഫോട്ടോ തരൂര്‍ പങ്കുവെച്ചു. വിടര്‍ന്ന പുഞ്ചിരിയോടെ ഗോയലിനും റെയ്നോള്‍ഡ്സിനും ഒപ്പം നില്ക്കുന്ന ചിത്രം എക്സിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത് . ബ്രിട്ടീഷ് വ്യാപാരമന്ത്രിക്കൊപ്പം വാണിജ്യ ഭവനില്‍ നല്കിയ വിരുന്നിലും തരൂര്‍ പങ്കെടുത്തു.
‘ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന് റെയ്നോള്‍ഡ്സുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും വാണിജ്യ വ്യവസായ മന്ത്രിയുമായ പീയൂഷ് ഗോയലിനൊപ്പം ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ദീര്‍ഘകാലമായി സ്തംഭിച്ചുകിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു, അത് ഏറ്റവും സ്വാഗതാര്‍ഹമാണ്.’തരൂര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: