ചെട്ടികുളങ്ങര : ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുവാനും നിരീശ്വരവാദം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി. ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിയമവിരുദ്ധമായി അനധികൃത മാംസക്കച്ചവടം നടത്തുന്നത് കാലങ്ങളായി തുടരുകയാണ്.
നിയമവിരുദ്ധമായ അറവുശാലകളും, മാംസ വില്‍പ്പന കേന്ദ്രങ്ങളും നിരോധിക്കണമെന്നും, അവര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ചെട്ടികുളങ്ങരപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. പരാതിയിന്മേല് പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് ജനാര്‍ദ്ദന കാര്‍ണവര്‍, ജനറല്‍ സെക്രട്ടറി പ്രസാദ് പണിക്കര്‍ കാര്ത്തികേയന്, അശോക് കുമാര്‍, രാധാകൃഷ്ണന് നായര്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: