ബെര്‍ലിന്‍: ജര്‍മനിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് സഖ്യത്തിന് മുന്നേറ്റം. ഭരണകക്ഷിയായ എസ്പിഡി മൂന്നാം സ്ഥാനത്തേക്ക് പി
ന്തള്ളപ്പെട്ടു. ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയാണ് (എഎഫ്ഡി) രണ്ടാമത്. ജര്‍മനിയുടെ യുദ്ധാനന്തര ചരിത്രത്തില്‍ എസ്പിഡിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്.
ഫ്രഡ്രിച്ച് മേഴ്സ് നയിക്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ (സിഡിയു) നേതൃത്വത്തിലുള്ള സിഡിയു/സിഎസ്യു സഖ്യത്തിന് 208 സീറ്റ് ലഭിച്ചു. ഈ സാഹചര്യത്തില്‍ മേഴ്സായിരിക്കും അടുത്ത ചാന്‍സലര്‍.
രണ്ടാം സ്ഥാനത്തുള്ള എഎഫ്ഡി 20 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണിത്. കുടിയേറ്റവിരുദ്ധ നിലപാടുകളാണ് എഎഫ്ഡിക്ക് വോട്ട് വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കണ്‍സര്‍വേറ്റീവ് സഖ്യമാണ് മുന്നിലെങ്കിലും ഭരണം പിടിക്കാന്‍ മറ്റ് ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: