കോഴിക്കോട്: ഏറ്റവും കൂടുതല്‍ ഉപഭോഗം എന്ന രീതിയില്‍നിന്ന് കൂടുതല്‍ പരിപാലിക്കല്‍ എന്ന സമ്പ്രദായത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഭാരതത്തിനാണ് ലോകത്തെ നയിക്കാന്‍ കഴിയുന്നതെന്നും സംബോധ് ഫൗണ്ടേഷന് ആഗോള മേധാവി സ്വാമി ബോധാനന്ദ പറഞ്ഞു. ഋഷിവിഷന്‍ 2025 ന്റെ ഭാഗമായി മനസിന്റെ ശക്തിയും മാനുഷികതയുടെ വിജയവും ഭഗവദ് ഗീതയെ ആധാരമാക്കി എന്ന വിഷയത്തില്‍ സംബോധ് ഫൗണ്ടേഷനും കേസരി വാരികയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഘട്ടത്തില്‍ കൂടുതല്‍ ക്കൂടുതല്‍ ഉപഭോഗം ചെയ്യുക എന്നതായിരുന്നു രാജ്യങ്ങളുടെ രീതി. ഇന്ന് അത് മാറി. ലോക നിലനില്‍പ്പിന് ആധാരമായ പരിപാലിക്കല്‍ സമ്പ്രദായത്തിലേക്ക് മാറണമെങ്കില്‍ വ്യക്തികള്‍ അവരവരുടെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കണം. അതിന് അവനവനെ അറിയുകയാണ് വേണ്ടത്. അങ്ങനെ അറിയാന്‍ സ്വയം മനസ്സിനെ അറിഞ്ഞ് നിയന്ത്രിക്കണമെന്നും അതാണ് ഭഗവദ് ഗീത പഠിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: