ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതിയില്‍ അഭൂതപൂര്‍വ വളര്‍ച്ചയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായത്. നിരവധി ഉത്പന്നങ്ങള്‍ ഇതാദ്യമായി അന്താരാഷ്ട്ര വിപണികളിലേക്കെത്തി. വ്യാപാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കര്‍ഷകരെ ശാക്തീകരിക്കുന്നതിലും ഗ്രാമീണ മേഖലയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിലും ഭാരതത്തിന്റെ സമ്പന്നമായ കാര്‍ഷിക പൈതൃകത്തെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതിലും പ്രതിഫലിച്ചു. ആകര്‍ഷകമായ ഫലങ്ങള്‍ മുതല്‍ പരമ്പരാഗത ഭക്ഷ്യവസ്തുക്കള്‍വരെ, സ്വയംപര്യാപ്ത ഭാരതം എന്ന കാഴ്ചപ്പാട്, രാജ്യത്തെ കര്‍ഷകര്‍ക്കു പുതിയ അവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് കയറ്റുമതിയുടെ ഈ ആദ്യ ചുവടുകള്‍ എടുത്തുകാട്ടുന്നു.
ശ്രദ്ധേയ കാര്‍ഷിക കയറ്റുമതികള്‍:
കേരളത്തിന്റെ സ്വന്തം വാഴക്കുളം കൈതച്ചക്ക
2022 ല്‍, കേരളത്തിലെ വാഴക്കുളത്തുനിന്നു യുഎഇയിലെ ദുബായിയിലേക്കും ഷാര്‍ജയിലേക്കും ഭൂപ്രദേശസൂചിക അംഗീകാരമുള്ള ‘വാഴക്കുളം കൈതച്ചക്ക’ ആദ്യമായി കയറ്റി അയച്ചു. ഇതിലൂടെ കൈതച്ചക്ക കര്‍ഷകര്‍ക്കു മികച്ച വരുമാനവും ആഗോള വിപണിയില്‍ ഉത്പന്നത്തിനു കൂടുതല്‍ പ്രോത്സാഹനവും ലഭിക്കും
കടല്‍ കടന്ന് മാതള നാരങ്ങ
ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതിയുടെ സുപ്രധാന നാഴികക്കല്ലായി, കടല്‍മാര്‍ഗം ഓസ്ട്രേലിയയിലേക്ക്, യഥാക്രമം ഉയര്‍ന്ന മൂല്യമുള്ള സാംഗോള, ഭഗവ എന്നീ മാതള നാരങ്ങകളുടെ ആദ്യ കയറ്റുമതി വിജയകരമായി പൂര്‍ത്തിയാക്കി. ഈ നീക്കം ഓസ്ട്രേലിയയിലെ ഫലവിപണിയിലേക്ക് ഭാരതത്തിന്റെ പ്രവേശനം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ഭാരത ഉത്പന്നങ്ങള്‍ ആഗോള വിതരണശൃംഖലകളിലേക്കു പ്രവേശിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യുന്നു.
2023ലാണ് ആദ്യമായി അമേരിക്കയിലേക്കു പരീക്ഷണാടിസ്ഥാനത്തില്‍ മാതളനാരങ്ങ കയറ്റുമതി ചെയ്ത്. അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പ് ഭാരതം നടത്തി. മഹാരാഷ്ട്രയില്‍നിന്നുള്ള ഭഗവ മാതളനാരങ്ങയ്ക്കും ഗണ്യമായ കയറ്റുമതി സാധ്യതയാണുള്ളത്. കൂടാതെ രാജ്യത്തുനിന്നുള്ള ഫലങ്ങളുടെ കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയില്‍ നിന്നാണ്.
അത്തിപ്പഴച്ചാര് പോളണ്ടിലേക്ക്
ഭൂപ്രദേശസൂചിക അംഗീകാരം ലഭിച്ച ഭാരതത്തിന്റെ തനതായ പുരന്ദര്‍ അത്തിപ്പഴം ഇപ്പോള്‍ യൂറോപ്പിലും തരംഗമാണ്. 2024 ല്‍, പുരന്ദര്‍ അത്തിപ്പഴത്തില്നിന്നു നിര്‍മിച്ച, നേരിട്ടു കുടിക്കുന്നതിനു സജ്ജമാക്കിയ അത്തിപ്പഴപ്പാനീയം പോളണ്ടിലേക്കു കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി. 2022ന്റെ തുടക്കത്തില്‍, ജര്‍മനിയിലേക്കും ഇതു കയറ്റുമതി ചെയ്തിരുന്നു. പുരന്ദര്‍ അത്തിപ്പഴം സവിശേഷമായ രുചിക്കും ഘടനയ്ക്കും പേരുകേട്ടതാണ്. ഭാരതത്തിന്റെ തനതായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പരിപാടി സുപ്രധാന നേട്ടം അടയാളപ്പെടുത്തുന്നു.
ഡ്രാഗണ്‍ ഫ്രൂട്ട് ലണ്ടനിലേക്കും ബഹ്റൈനിലേക്കും
ഫലങ്ങളുടെ കയറ്റുമതി വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രാദേശികമായി ‘കമലം’ എന്നറിയപ്പെടുന്ന, നാരുകളും ധാതുക്കളും നിറഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ട്, 2021 ല്‍ ലണ്ടനിലേക്കും ബഹ്റൈനിലേക്കും കയറ്റുമതി ചെയ്തു. ലണ്ടനിലേക്കു കയറ്റുമതി ചെയ്തത് ഗുജറാത്തിലെ കച്ഛ് മേഖലയിലെ കര്‍ഷകരില്‍ നിന്നുള്ള സാമഗ്രികളാണ്. ബഹ്റൈനിലേക്കുള്ളവ പശ്ചിമ മിഡ്നാപുരിലെ (പശ്ചിമ ബംഗാള്‍) കര്‍ഷകരില്‍നിന്നും കയറ്റുമതി ചെയ്തു.
അസമിലെ ‘ലെറ്റെക്കു’ പഴം ദുബായിലേക്ക്
വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഉത്തേജനമേകി, അസമീസ് ഭാഷയില്‍ ‘ലെറ്റെക്കു’ എന്നറിയപ്പെടുന്ന ബര്‍മീസ് മുന്തിരി 2021 ല്‍, ആദ്യമായി ഗുവാഹട്ടിയില്‍നിന്നു ദല്‍ഹി വഴി ദുബായിയിലേക്കു കയറ്റി അയച്ചു. ഈ കയറ്റുമതി അസമിന്റെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങളെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തി. ഒപ്പം, അന്താരാഷ്ട്ര വ്യാപാരത്തില്‍ ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ സാധ്യതയും വിളിച്ചോതി.
ത്രിപുരയിലെ ചക്ക ജര്‍മനിയിലും
ത്രിപുരയില്‍നിന്നുള്ള ചക്കയുടെ രുചി ജര്‍മനിക്കു ലഭിച്ചത് 2021ലാണ്. ത്രിപുരയില്‍നിന്ന് ജര്‍മനിയിലേക്കു വിമാനമാര്‍ഗം ചക്ക കയറ്റി അയച്ചു. ഒരു മെട്രിക് ടണ്‍ ചക്കയുടെ ആദ്യഗഡു അഗര്‍ത്തലയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നു.
നാഗാലാന്റില്നിന്നു ലണ്ടനിലേക്ക് ‘രാജ മിര്ച്ച’
വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള ഭൂപ്രദേശസൂചിക അംഗീകാരമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, മുളകുരാജാവ് എന്നും അറിയപ്പെടുന്ന ‘രാജ മിര്ച്ച’ ആദ്യമായി നാഗാലാന്റില്നിന്ന് 2021 ല്‍ ഗുവാഹാട്ടിവഴി ലണ്ടനിലേക്കു വിമാനമാര്‍ഗം കയറ്റി അയച്ചു. പെട്ടെന്നു കേടാകുന്ന പ്രകൃതം കണക്കിലെടുക്കുമ്പോള്‍, ഈ ഉല്‍പ്പന്നത്തിന്റെ കയറ്റുമതി വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, പ്രത്യേക കാര്‍ഷിക കയറ്റുമതി കൈകാര്യം ചെയ്യുന്നതിലെ രാജ്യത്തിന്റെ വൈദഗ്ധ്യം ഉയര്‍ത്തിക്കാട്ടി, വ്യോമമാര്‍ഗമുള്ള കയറ്റുമതി ഇന്ത്യ സുഗമമാക്കി.
അസമില്‍നിന്ന് അമേരിക്കയിലേക്ക് ‘ചുവന്ന അരി’
ഭാരതത്തില്‍ നിന്ന് അരി കയറ്റുമതി സാധ്യതകള്‍ക്കു വലിയ ഉത്തേജനം പകര്‍ന്ന്, 2021 ല്‍ അമേരിക്കയിലേക്കു ‘ചുവന്ന അരി’ ഇതാദ്യമായി കയറ്റി അയച്ചു. ഇരുമ്പിനാല്‍ സമൃദ്ധമായ ‘ചുവന്ന അരി’ അസമിലെ ബ്രഹ്മപുത്ര താഴ്വരയില്, രാസവളമേതും ഉപയോഗിക്കാതെയാണു വളര്‍ത്തുന്നത്. അസമിലെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമായ ഈ അരി ‘ബാവോ-ധാന്’ എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: