ധാക്ക : ബംഗ്ലാദേശിൽ രാജ്യവ്യാപകമായി നടക്കുന്ന ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കിടയിൽ രാജ്ഷാഹി ജില്ലയിൽ ഒരു ഹിന്ദു സ്ത്രീയെ ബസിൽ കൂട്ടബലാത്സംഗം ചെയ്തു. ധാക്കയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീക്കും കുടുംബത്തിനും നേർക്ക് ഫെബ്രുവരി 17 ന് രാത്രിയിലാണ് ആക്രമണം നടന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെുത്ത് ബസ് പിടിച്ചെടുത്തു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം ധാക്കയിലെ ഗബ്താലിയിൽ നിന്ന് രാജ്ഷാഹി ജില്ലയിലേക്ക് കുടുംബം ബസിൽ സഞ്ചരിക്കുകയായിരുന്നു. തുടർന്ന് ഗാസിപൂർ ടൗൺ ഏരിയയിൽ എത്തിയപ്പോൾ ചില പുരുഷന്മാർ ബസ് തടഞ്ഞു.
അവരെല്ലാം ആയുധങ്ങളുമായി എത്തിയിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. കൊള്ളക്കാർ ഡ്രൈവറെ ബസ് മറ്റൊരു വഴിയിലൂടെ കൊണ്ടുപോകാൻ നിർബന്ധിക്കുകയും യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്തു. പിന്നീട് അവർ ഒരു ഹിന്ദു സ്ത്രീയായ യാത്രക്കാരിയെ ലക്ഷ്യം വച്ചു. കവർച്ചക്കാർ ഹിന്ദു സ്ത്രീയുടെ എല്ലാ ആഭരണങ്ങളും കൈക്കലാക്കി അവരെ ബസിന്റെ പിന്നിലേക്ക് വലിച്ചിഴച്ചു. അവരുടെ ഭർത്താവ് അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കവർച്ചക്കാർ അയാളെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.
തുടർന്ന് കവർച്ചക്കാർ ബസ് തൻഗയിലിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സിറാജുൽ ഇസ്ലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: