ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുന്ന പ്രശ്നമില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വ്യക്തമാക്കി. എന്നാല്‍ ‘വിദേശ ഭാഷകളെ അമിതമായി ആശ്രയിക്കുകയും ഭാഷാപരമായ വേരുകളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടുകയും ചെയ്യുന്ന ഒരു രീതിയും നിലവിലുണ്ട്. ദേശീയ വിദ്യാഭ്യാസ നയം ഇത് തിരുത്താനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘ഭാഷാ സ്വാതന്ത്ര്യം വേണമെന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടമുള്ള ഭാഷയില്‍ പഠിക്കുകയും വേണം. എന്നാല്‍ തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തെ ‘ഹ്രസ്വദൃഷ്ടിയോടെയാണ് സ്റ്റാലിന് കാണുന്നത്.
2022 മേയില്‍ ചെന്നൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ തമിഴ് ഭാഷ ശാശ്വതമാണ് ‘ എന്ന പ്രസ്താവന പ്രധാന് ഓര്‍മ്മിപ്പിച്ചു. ‘ലോകമെമ്പാടും തമിഴ് സംസ്കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: