ലക്നൗ : പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ സാധനങ്ങളും സേവനങ്ങളും വഴി മൂന്ന് ലക്ഷം കോടിയിലധികം (360 ബില്യൺ യുഎസ് ഡോളർ) ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് . ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിപാടികളിലൊന്നായി മഹാകുംഭമേള മാറിയിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
ഡയറികൾ, കലണ്ടറുകൾ, ചണ ബാഗുകൾ, സ്റ്റേഷനറി തുടങ്ങി മഹാകുംഭ പ്രമേയമായുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യകത കുതിച്ചുയർന്നതോടെ മഹാകുംഭമേള പ്രാദേശിക വ്യാപാരത്തെയും കൂടുതൽ കരുത്തുള്ളതാക്കി . സൂക്ഷ്മമായ ബ്രാൻഡിംഗ് കാരണം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.
മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ്, പ്രാരംഭ കണക്കുകൾ പ്രകാരം 40 കോടി പേർ വരുമെന്നും , ഏകദേശം 2 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇടപാടുകളും ഉണ്ടാകുമെന്നാണ് ഖണ്ഡേൽവാൾ പറഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ 50 കോടിയിലേറെ പേരാണ് കുംഭമേളയ്ക്കെത്തിയത് . വരുമാനവും മൂന്ന് ലക്ഷം കോടിയിലധികമായി.
ഫെബ്രുവരി 26 ഓടെ ഏകദേശം 60 കോടി ആളുകൾ മേളയിൽ എത്തുമെന്നും , വരുമാനം നാല് ലക്ഷം കോടിയ്ക്ക് മുകളിൽ പോകുമെന്നുമാണ് സൂചന . ഇത് ഉത്തർപ്രദേശിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ ഉത്തേജനം നൽകുകയും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
150 കിലോമീറ്റർ ചുറ്റളവിലുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഗണ്യമായ ബിസിനസ്സ് കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, അയോധ്യ, വാരണാസി, മറ്റ് മത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഗംഗയിൽ കുളിച്ചാൽ ദാരിദ്ര്യം മാറുമോയെന്ന് ചോദിച്ച കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്ക്കുള്ള മറുപടി കൂടിയാണിത് .മേളയിൽ കുളിച്ചാൽ ദാരിദ്ര്യം മാറുമെന്ന് മാത്രമല്ല സമ്പാദ്യം കൂടുമെന്നും ഉള്ളതിന് തെളിവാണ് പുതിയ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: