പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ നാലു നിര്‍ണായക സാക്ഷികള്‍ മൊഴി മാറ്റി. കൊലപാതകത്തിനു ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ടെന്ന് ആദ്യം പറഞ്ഞ വട്ടമ്മ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് പൊലീസിന് മൊഴി നല്‍കി.
ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം മൊഴി നല്കിയ നാട്ടുകാരനും മൊഴി മാറ്റി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും മൊഴി മാറ്റി.ചെന്താമരയെ ഭയന്നാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
എന്നാല്‍ ചെന്താമര കൊല്ലാന്‍ നിശ്ചയിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്.കൊലപാതകത്തിന് ശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ പൊലീസിനോട് ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ കൊലപ്പെടുത്താന്‍ പറ്റാത്തത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
അതിനിടെ ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: