വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അറുപത്തിനാലുകാരനായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ ധാരണയായത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ ഇയാൾ സമർപ്പിച്ച ഹർജി യു എസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു.
റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. പിന്നാലെ റാണയുടെ ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതി റാണയുടെ ഹർജി തള്ളിയതോടെ യു എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങൾ നീങ്ങി. പാകിസ്ഥാൻ പട്ടാളത്തിലെ മുൻ ഡോക്ടറായ റാണ നിലവിൽ ലോസ് ആഞ്ചലസിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്.
ഖലിസ്ഥാനികളടക്കമുള്ള ഇന്ത്യ വിരുദ്ധർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മോദി തന്റെ വളരെക്കാലമായുള്ള അടുത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള സൈനിക വ്യാപാരം വർദ്ധിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കൊപ്പം ഇന്നു പുലർച്ചെ വൈറ്റ് ഹൗസിലെത്തിയാണ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ കണ്ടത്.
ഡൊണൾഡ് ട്രംപ് വീണ്ടും വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. നിർണായക വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: