അങ്കമാലി : നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55), പെരുമ്പാവൂർ പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), കാലടി മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), തൃശൂർ മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടിൽ ശശി (63), വെങ്ങോല മുടിക്കൽ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ് തേവക്കൽ വീട്ടിൽ ജോസ്ലൈൻ (38), വെണ്ണല ചളിക്കവട്ടം അറയ്ക്കൽ സിയാദ് (42), കല്ലൂർക്കാട് വാഴക്കുളം അച്ചക്കോട്ടിൽ അമൽ ശ്രീധർ (31), ചൊവ്വര കൃഷ്ണഭവനിൽ സുഭാഷ് (49), ചെങ്ങമനാട് നെടുവന്നൂർ കോയിക്കര സോജൻ (40), ആലപ്പുഴ അരൂക്കുറ്റി വലിയ നാട്ട് വീട്ടിൽ നാസർ (51), മലയാറ്റൂർ പീലിങ്ങപ്പിള്ളി പ്രസാദ് (48), മൂവാറ്റുപുഴ വാഴക്കുളം കോട്ടുങ്ങൽ മജു ജോസ് (40), മാറമ്പിള്ളി മുടിക്കൽ പള്ളച്ചിയിൽ അൻസാർ (55) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
ഇവരിൽ നിന്നും ആറ് ലക്ഷം രൂപ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചെത്തിക്കോട്ട് ഹോം സ്റ്റേ വാടകയ്ക്ക് എടുത്തായിരുന്നു പണം വച്ച ചൂതാട്ടം. ടാക്സി വിളിച്ചാണ് ആളുകൾ എത്തിയിരുന്നത്. സമീപ ജില്ലകളിൽ നിന്നു വരെ പണം വച്ച്ചീട്ടുകളിക്കാൻ ആളുകളുണ്ടായിരുന്നു. രാതി 11 മണിക്ക് തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു.
ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി മാസ്, എസ്.ഐമാരായ മാഹിൻ സലിം ,സി.എം മുജീബ്, എ.എസ്.ഐ കെ.എം ഷിഹാബ്, സീനിയർ സി പി ഒ മാരായ രാജീവ് കുമാർ, കെ.എം അനസ്, സി പി ഒ മാരായ ഒ.ജി വിഷ്ണു, ടി.ബി ഷാജി, ബിനു ആൻ്റണി, എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: