കൊച്ചി: സനാതന സംരക്ഷണ യാത്രയുടെ ഭാഗമായി കേരളത്തിലെത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.
കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് പവൻ കല്യാൺ പറഞ്ഞു. . ഈ സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും , ടിടിഡി അംഗം ശ്രീ ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്.
വൈകുന്നേരം പവൻ കല്യാൺ തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം സന്ദർശിക്കും എന്നാണ് സൂചന. മൂന്ന് ദിവസത്തെ യാത്രയിൽ പത്മനാഭ സ്വാമി, മധുര മീനാക്ഷി, കുംഭേശ്വര, തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: