തിരുവനന്തപുരം: സഞ്ജു സാംസണെ ആവശ്യത്തിനും അനാവശ്യത്തിനും ജിഹാദികളും മനോരമ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധരും പാടിപ്പുകഴ്ത്തിയത് വിനയായോ എന്ന് സംശയം. ഇവരുടെ കണ്ണേറാണോ സഞ്ജു സാംസന്റെ വിരലില്‍ പരിക്കിന്റെ രൂപത്തില്‍ വന്നതെന്ന് ചില വിശ്വാസികള്‍ ആശങ്കപ്പെടുന്നു. കേരളത്തില്‍ നിന്നും ഐപിഎല്ലിലൂടെ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവരികയായിരുന്നു സഞ്ജു സാംസണ്. എന്നാല്‍ അദ്ദേഹത്തെ കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയവിഷം ഉള്ളില്‍ തിരുകിവെച്ച് അമിതമായ പാടിപ്പുകഴ്ത്തല്‍ വഴി താരത്തിന് കണ്ണേറ് കൊണ്ടോ എന്നാണ് ചിലര്‍ സംശയിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് സഞ്ജുവിന്റെ വിരലിന് കേട് പറ്റിയത്. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നു. ഒരു മാസമെങ്കിലും വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍. ഇനി അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി ഇറങ്ങാന്‍ കഴിഞ്ഞേക്കും എന്നാണ് കരുതുന്നത്.
സഞ്ജു സാംസണ് ആരാധകര്‍ ഏറ്റവുമധികം കേരളത്തിലാണ്. ഇക്കൂട്ടത്തില്‍ സഞ്ജു സാംസണെ ബിജെപി വിരുദ്ധ, ബിസിസിഐ വിരുദ്ധ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന ചില ജിഹാദി മാധ്യമങ്ങളും ഉള്‍പ്പെടുന്നു. മനോരമയും സഞ്ജുവിനെ പാടിപ്പുകഴ്ത്തുന്നതിന് മുന്‍പന്തിയില്‍ ഉണ്ട്. മനോരമയ്ക്കും ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്.
വാസ്തവത്തില്‍ എളിമയുള്ള, നല്ലൊരു വ്യക്തിത്വത്തിനുടമയായ താരമാണ് സഞ്ജു സാംസണ്. ബാറ്റ്സ്മാന് എന്ന നിലയില്‍ അസാമാന്യ പാടവവും ഉണ്ട്.
പക്ഷെ കുറഞ്ഞ സ്കോറിന് സഞ്ജു പുറത്തായാലും സഞ്ജു അടിച്ച സിക്സറിന്റെ നീളത്തെക്കുറിച്ചാണ് മനോരമ സുദീര്‍ഘമായി എഴുതുക. എന്തിനാണ് ഇങ്ങിനെ പാടിപ്പുകഴ്ത്തുന്നത് എന്ന ചോദ്യത്തിന് മനോരമയുടെ ഉള്ളിലെ രാഷ്ട്രീയമായിരിക്കാം എന്നാണ് പറയപ്പെടുന്നത്. പലരുടെയും സഞ്ജുവിനോടുള്ള ആരാധന ശുദ്ധമായ ആരാധനയല്ല, പലപ്പോഴും പൊളിറ്റിക്കല്‍ ബ്രൗണി പോയിന്റ് നേടാനുള്ള ആരാധനയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിനോടുള്ള ഈ അന്ധമായ ആരാധന കാരണം സത്യസന്ധമായിപ്പോലും സഞ്ജുവിനെ വിമര്‍ശിക്കാന്‍ ആവുന്നില്ലെന്നാണ് ആകാശ് ചോപ്ര ഈയിടെ പ്രസ്താവിച്ചത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത ശേഷം രണ്ടാം മത്സരത്തില്‍ അഞ്ചിനും മൂന്നാം മത്സരത്തില്‍ മൂന്നിനും പുറത്തായിരുന്നു. എന്നാല്‍ സഞ്ജുവിനെതിരായി ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആരാധകര്ക്കാവുന്നില്ലെന്നാണ് ആകാശ് ചോപ്ര ഒരു യൂട്യൂബ് ചാനല്‍ ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്. “ബൗണ്‍സറുകളിലും ഷോര്‍ട്ട് ബോളുകളിലുമാണ് സഞ്ജു പുറത്താവുന്നത്. പക്ഷെ ഈ വിമര്‍ശനം പറയാന്‍ പറ്റില്ല. കാരണം സഞ്ജുവിനെ വിമര്‍ശിച്ചാല്‍ ആരാധകര്‍ ഇളകും”- ഇതാണ് ആകാശ് ചോപ്ര പറയുന്നത്. അതായത് രാഷ്ട്രീയദുഷ്ടലാക്കോടെയുള്ള അന്ധമായ ഈ സഞ്ജു ആരാധന മൂലം സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം പോലും അസാധ്യമായിരിക്കുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ക്രിക്കറ്റിന്റെ ദൈവമായ സച്ചിന് ടെണ്ടുല്‍ക്കറിന് പോലുമില്ലാത്ത ഈ സോഷ്യല്‍ മീഡിയ ആരാധനയ്ക്കും പാടിപ്പുകഴ്ത്തലിനും പിന്നില്‍ എന്താണെന്ന് ചിലര്‍ അതിശയിച്ചാലും കുറ്റം പറയാനാവുമോ?
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കല്ലേ എന്ന ഒരു പ്രയോഗമുണ്ട് കേരളത്തില്‍. അമിതവാത്സല്യം കാട്ടി താരത്തെ ഇല്ലാതാക്കുമോ എന്ന ഭയം സഞ്ജുവിനെ രാഷ്ട്രീയദുരുദ്ദേശ്യത്തോടെയല്ലാതെ, ശരിക്കും സ്നേഹിക്കുന്നവര്‍ക്ക് എന്നും ഉള്ളിലുള്ള ആധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: