പ്രയാഗ് രാജ് : 2017-ൽ പുറത്തിറങ്ങിയ ഇന്ദു സർക്കാർ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഇഷിക തനേജ . 2018-ൽ മിസ്സ് വേൾഡ് ടൂറിസം പട്ടവും നേടിയ ഇഷിക ഇപ്പോഴിതാ അഭിനയത്തോട് വിട പറഞ്ഞ് ആത്മീയതയിലേയ്ക്ക് മാറിയിരിക്കുകയാണ്.
മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷം, ദ്വാരക ശാരദ പീഠത്തിലെ ശങ്കരാചാര്യ സദാനന്ദ സരസ്വതിയുടെ സാന്നിധ്യത്തിൽ ദീക്ഷ സ്വീകരിച്ച് ആത്മീയതയുടെ പാതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇഷിക. തന്റെ പേര് ശ്രീലക്ഷ്മി എന്നാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ ഇഷികയുടെ ഫോട്ടോകളും , വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
“ഞാൻ ഒരു സാധ്വിയല്ല, അഭിമാനിയായ ഒരു സനാതനിയാണ്. സേവന മനോഭാവത്തോട് ഞാൻ പ്രതിജ്ഞാബദ്ധയാണ്. മഹാ കുംഭമേളയിൽ ദിവ്യശക്തികളുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം… ശങ്കരാചാര്യരിൽ നിന്ന് ഗുരുദീക്ഷ സ്വീകരിച്ചു എന്നതാണ്. “ ഇഷിക പറഞ്ഞു.
മാത്രമല്ല ലൗ ജിഹാദിനെതിരെയും ഇഷിക രംഗത്ത് വന്നു. ‘ ബാബറിന്റെ മക്കൾക്ക് ഒരു നുള്ള് കുങ്കുമത്തിന്റെ മൂല്യം എങ്ങനെ അറിയാനാകും , ഒരു നുള്ള് കുങ്കുമം നിങ്ങളെ ലൗ ജിഹാദിൽ നിന്ന് രക്ഷിക്കും, ഒരു നുള്ള് കുങ്കുമം നിങ്ങളുടെ ജീവിതം മാറ്റിമറിക്കും, നിങ്ങൾ ദുർഗ്ഗയായി , കാളിയായി മാറും . തനിക്ക് ജീവിതത്തിൽ ശരിയായ ദിശ ലഭിച്ചു.‘ എന്നും ഇഷിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: