കൊച്ചി: ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്ന് മേഖലയില്‍ വഴിത്തിരിവാകുന്ന സ്‌പോര്‍ട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍). സ്പിന്നര്‍ എന്ന പേരിലാണ് റിലയന്‍സും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച സ്പിന്നറായ മുത്തയ്യ മുരളീധരനും സഹകരിച്ച് പുതിയ പാനീയം പുറത്തിറക്കിയിരിക്കുന്നത്. രുചികരവും ഊര്‍ജദായകവുമായ ഫ്‌ളേവറുകളും വിലക്കുറവും കാരണം വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഉല്‍പ്പന്നമായിരിക്കുമിത്. വെറും പത്ത് രൂപയ്‌ക്ക് ലഭ്യമാകുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രിങ്കാണ് സ്പിന്നര്‍.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്‌പോര്‍ട്‌സ് ബെവറേജ് വിപണി സൃഷ്ടിക്കുന്ന മുന്നേറ്റത്തിന് സ്പിന്നര്‍ വഴിവെക്കും. പ്രമുഖ ഐപിഎല്‍ ടീമുകളായ ലക്ക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയവരെല്ലാം സ്പിന്നറിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇത് ബ്രാന്‍ഡിനെ ദേശീയതലത്തില്‍ ജനകീയമാക്കും.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സുമായി ചേര്‍ന്നുള്ള ഈ ആവേശകരമായ ഉദ്യമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും സ്പിന്നറിന്റെ സഹ-നിര്‍മ്മാതാവുമായ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. ഒരു കായികതാരം എന്ന നിലയില്‍, ജലാംശം എത്ര പ്രധാനമാണെന്ന് എനിക്കറിയാം, പ്രത്യേകിച്ചും നിങ്ങള്‍ യാത്രയിലോ കായിക വിനോദത്തിലോ ആയിരിക്കുമ്പോള്‍. സ്പിന്നര്‍ ഒരു ഗെയിം ചേഞ്ചറാണ്, അത് അവര്‍ എവിടെയായിരുന്നാലും എന്ത് ചെയ്താലും ജലാംശവും സജീവവുമായി തുടരാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രാപ്തരാക്കും-മുരളീധരന്‍ പറഞ്ഞു.
”ഓരോ ഇന്ത്യക്കാരനും അവരുടെ ദൈനംദിന ജീവിതത്തെ ഉയര്‍ത്തുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹരാണെന്നാണ് റിലയന്‍സ് വിശ്വസിക്കുന്നത്. സ്പിന്നര്‍ ഉപയോഗിച്ച്, നിങ്ങള്‍ ഒരു പ്രൊഫഷണല്‍ അത്ലറ്റായാലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളായാലും എല്ലാവര്‍ക്കും ഉപകരിക്കുന്നതും താങ്ങാനാവുന്നതും ഫലപ്രദവുമായ ഉല്‍പ്പന്നമാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെയും ഐപിഎല്‍ ടീമുകളുടെയും പങ്കാളിത്തത്തോടെ ഈ നൂതന ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഹൈഡ്രേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ഞങ്ങളുടെ ദൗത്യം ഞങ്ങള്‍ തുടരും,” റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ സിഒഒ കേതന്‍ മോഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: