കണ്ണൂര്‍ : മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കൂത്തുപറമ്പ് മൗവേരി പവിത്രന് മരിച്ചു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വീട്ടില്‍ വച്ചാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 14ന് മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എ കെ ജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുറെ ദിവസം കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു.
നേരത്തെ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പവിത്രന്. തുടര്‍ന്ന് നാട്ടിലേക്കുളള വഴിമധ്യേ പവിത്രന് മരിച്ചെന്ന് കരുതി കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രനില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ഇതോടെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: