കൊച്ചി :പ്രതിഷേധിക്കാനുള്ള അവകാശം റോഡടച്ചുകെട്ടാനുള്ള ലൈസന്‍സല്ലെന്ന് ഹൈക്കോടതി. ഡിസംബര്‍ 5 ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് 12 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. സമാനമായ മറ്റു സംഭവങ്ങളില്‍ മുന്‍ മന്ത്രി എം. വിജയകുമാര്‍, നിയമസഭാംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്, വി കെ പ്രശാന്ത്, വി. ജോയ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്, നിയമസഭാംഗം ടിജി വിനോദ്, മുന്‍ സംസ്ഥാന മന്ത്രി ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ ഹാജരായി നിരുപാധികം ക്ഷമാപണം നടത്തി. എങ്കിലും ഓരോരുത്തരും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗോവിന്ദന് മാത്രം ഹാജരായിരുന്നില്ല. കേസ് മാര്‍ച്ച് 3 ന് കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റി.
‘ഏതൊരു വ്യക്തിക്കും ഉചിതമായ പ്രതിഷേധം നടത്താം, എന്നാല്‍ അത് റോഡുകളില്‍ സ്റ്റേജുകള്‍ സ്ഥാപിക്കാനുള്ള ലൈസന്‍സ് നല്‍കുന്നില്ലെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: