ലക്നൗ : ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ 15 കാരനെ നിർബന്ധിച്ച് മതം മാറ്റി സുന്നത്ത് നടത്തിയതായി പരാതി. അസംഗഢിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഓഫീസിലെത്തി 15 കാരൻ തന്നെയാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത് . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ ബരാബങ്കി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാർ വൈശ്യയ്ക്കൊപ്പം എത്തിയാണ് കുട്ടി പരാതി നൽകിയത് . ബ്രിജേഷ് കുമാറിനെ കാണാനെത്തിയ കുട്ടി തന്റെ പേര് നൂർ മുഹമ്മദ് എന്നാണ് പറഞ്ഞത്. താൻ അസംഗഡിലെ അത്രൗലിയ നിവാസിയാണെന്നും പറഞ്ഞു. തുടർന്നാണ് താൻ ഹരിജൻ സമുദായത്തിൽ പെട്ടയാളാണെന്നും, തന്നെ നിർബന്ധിച്ച് മതം മാറ്റിയെന്നും സുന്നത്ത് നടത്തിയെന്നും കുട്ടി പറഞ്ഞത്.
സ്ക്രാപ്പ് ഡീലറായ റിയാസത്ത് അലി മകൻ മുർഷിദ് എന്നിവരാണ് തന്നെ മതം മാറ്റിയതെന്നും കുട്ടി പറഞ്ഞു. വീട് വിട്ടിറങ്ങിയ കുട്ടിയെ റിയാസത്ത് അലി പ്രലോഭിപ്പിച്ച് ബരാബങ്കിയിലേക്ക് കൊണ്ടുപോകുകയായിരുന്നു . പിന്നീട് അയാൾ റസ്റ്റോറന്റിൽ കുട്ടിയെ ജോലിയ്ക്ക് നിർത്തി. ഇതിനിടെയാണ് ഇസ്ലാം പണ്ഡിതരെ വിളിച്ചു വരുത്തി സുന്നത്ത് നടത്തുകയും , മതം മാറ്റുകയും ചെയ്തത് . നിസ്ക്കരിപ്പിക്കുകയും ചെയ്തതായി കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: