ആലപ്പുഴ : പുന്നപ്രയില്‍ അമ്മയുടെ ആണ് സുഹൃത്തിനെ മകന് കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നെ വീട്ടില്‍ വൈദ്യുതാഘാതം ഏല്ക്കാന് കെണിയൊരുക്കിയായിരുന്നു കൊലപാതകം നടത്തിയത്.
മരിച്ച ശേഷം മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. പുന്നപ്ര സ്വദേശികളായ കിരണ്‍(28), ഇയാളുടെ പിതാവ്, മാതാവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കിരണിന്റെ മാതാവിന് ആണ്‍സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പാണ് ദിനേശന് വീട്ടിലെത്തുന്ന സമയത്ത് കെണിയൊരുക്കി വൈദ്യുതാഘാതമേല്‍പ്പിച്ചത്. ഇതിന് ശേഷം മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു.
തുടര്‍ന്ന് പിതാവുമായി ചേര്‍ന്ന് കിരണ്‍ മൃതദേഹം പാടത്ത് കൊണ്ടിടുകയായിരുന്നു. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്.വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മരണത്തില്‍ ചില സംശയങ്ങള്‍ ഉയരുന്നത്. പാടത്ത് വൈദ്യുതാഘാതമേല്ക്കാന് ഒരു സാധ്യതയുമുണ്ടായിരുന്നില്ല. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: