കണ്ണൂര്‍:ബജറ്റില്‍ ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക വിരുദ്ധ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നു.ഉദ്യോഗസ്ഥരുടെ ശമ്പളംവര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും ബജറ്റില്‍ മലയോര കര്‍ഷകര്‍ക്ക് ഒന്നുമില്ലെന്നും ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത നേതൃസംഗമത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനം.
കൃഷി ഭൂമിയുടെ നികുതി വര്‍ധന സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായമാര്‍ഗമായി മന്ത്രി കരുതുന്നെങ്കില്‍ കര്‍ഷകനെ മാനിക്കുന്നില്ലെന്നാണ് അര്‍ത്ഥം. കര്‍ഷകന്റെ മഹത്വം നിങ്ങള്‍ അറിയുന്നില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിക്കാന്‍ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ നടപടികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: