അരുൺ വൈഗ സംവിധാനം ചെയ്യുന്ന
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK)
എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.
ജോണി ആന്റെണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് സന്തോഷിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ പോസ്റ്റർ ഒരപ്പന്റെയും മകൻ്റേയും ആത്മബന്ധമാണ് കാട്ടിത്തരുന്നത്.
സോഷ്യൽ മീഡിയായിൽഏറെ വൈറലാകുകയാണ് ഈ പോസ്റ്റർ
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചുംമധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികൾ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്.
അത്തരമൊരു പശ്ചാത്തലത്തിൽ ഒരപ്പന്റെയും മകൻ്റേയും ആത്മബന്ധത്തിന്റെ കഥ തികച്ചും രസാകരവും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
മധ്യതിരുവതാംകൂറിന്റെ ജീവിത സംസ്കാരത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.
ജോണി ആന്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയൻ,
ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ –
സംഗീതം -രാജേഷ് മുരുകേശൻ .
ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ.
എഡിറ്റിംഗ് – അരുൺ വൈഗ
കലാസംവിധാനം – സുനിൽ കുമരൻ ‘
മേക്കപ്പ് – ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ.
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ ‘
ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ.
പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ
പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിതെത്തുന്നു
വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: