കൊല്ലം: ഗജരത്നം തൃക്കടവൂര്‍ ശിവരാജുവിന് ഒരു ദിവസത്തെ ഉത്സവ എഴുന്നള്ളത്തിന് 13.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ കുന്നംകുളം ചീരംകുളത്തെ ചൈതന്യ സമിതിക്കാര്‍. ഈ മാസം 9ന് നടക്കുന്ന ചീരങ്കാവ് ഉത്സവ എഴുന്നള്ളത്തിനായി 13,55,599 രൂപയ്ക്കാണ് സമിതി ശിവരാജുവിനെ സ്വന്തമാക്കിയത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ റിക്കാര്‍ഡാണ് മറികടന്നത്.
പൂര പറമ്പുകളില്‍ ശ്രദ്ധേയനായ ശിവരാജു കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ സ്വന്തമാണ്. കഴിഞ്ഞവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗജരാജരത്ന പട്ടം നല്കി ആദരിച്ചിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള ശിവരാജുവിന് ഒരു ദിവസം രണ്ടര ലക്ഷം രൂപയാണ് സ്വാഭാവിക ഏക്കം. ഒന്നില്‍ കൂടുതല്‍ പേര് ആവശ്യക്കാരായി വന്നാല്‍ ഏറ്റവും ഉയര്‍ന്ന തുക കെട്ടുന്ന വ്യക്തിക്ക് ആനയെ നല്‍കും. ആനയുടെ പൂര്‍ണ ഉത്തരവാദിത്വം എഴുന്നള്ളിക്കുന്ന കമ്മിറ്റിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: