ബെംഗളൂരു: മൈസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി നൃത്ത അധ്യാപിക മരിച്ചു. വിരമിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷ ആണ് മരിച്ചത്.
അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അര്‍ധരാത്രിയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.തുടര്‍ന്ന് മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ പരിശോധനക്കും തുടര്‍ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളായാണ് മരിച്ചത്. മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. പരിക്കേറ്റ ജോബിന്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: