തിരുവനന്തപുരം: കൊച്ചി നഗരസഭ പരിധിയില്‍ തെരുവോരത്ത് കച്ചവടം നടത്തുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണം.
ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാന്‍ രൂപീകരിച്ച ശേഷമാണ് കോടതി ഉത്തരവിറക്കിയത്. അനധികൃതമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.
ഇപ്പോള്‍ വഴിയോര കച്ചവടം അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍, പ്രവര്‍ത്തിക്കുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ മൂന്ന് മാസത്തിനുള്ളില്‍ അനുവദനീയമായ പ്രദേശങ്ങളിലേക്ക് മാറ്റണം.2014ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നഗരസഭക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: