തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു.
കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി.
തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗിക്കും. സംസ്ഥാനത്ത് ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: