കണ്ണൂര്‍: ക്രിസ്മസ്-ന്യൂഇയര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടിക്ക് അര്‍ഹമായ ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയോടെയാണ് ഉടമ ഇരിട്ടി ഫെഡറല്‍ ബാങ്കിലെത്തി ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ക്ക് ടിക്കറ്റ് കൈമാറിയത്. ലോട്ടറി ടിക്കറ്റ് ബാങ്കിന്റെ ലോക്കറിലേക്ക് മാറ്റിയതായും വ്യക്തിഗത വിവരങ്ങള്‍ കൈമാറാനാകില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂഇയര്‍ ബംബറിന്റെ നറുക്കെടുത്തത്. മുത്തു ലോട്ടറിയുടെ ഇരിട്ടി ശാഖയില്‍ നിന്നും
അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
XD387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.20 കോടി രൂപ ഒന്നാംസമ്മാനം നല്കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: