തിരുവനന്തപുരം: കുടിശ്ശിക തുക നല്‍കാതെ ഗവണ്മെന്റ് ആശുപത്രികള്‍ക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് കമ്പനികള്നിലപാടെടുത്തതോടെ കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 10% പലിശയ്ക്ക് 400 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി ലഭിച്ച 180 കോടി രൂപ ഉടന്‍ മരുന്ന് കമ്പനികള്‍ക്ക് കൈമാറും. കുടിശികയായി 693 കോടി രൂപയാണ് മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. മുഴുവന്‍ തുകയും ഒന്നിച്ചു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു തത്കാലം നിവൃത്തിയില്ലെന്ന് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ അറിയിച്ചു. വായ്പ ലഭിക്കുന്ന മുറയ്ക്കാവും ബാക്കി നല്‍കുക. 200 കോടി രൂപ അടുത്തിടെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: