തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. സാമൂഹികപ്രവര്‍ത്തനത്തിനുള്ള പുരസ്കാരം മുഹമ്മദ് ഷബീര്‍ ബി- ക്കാണ്. ഹരിപ്പാട് ആയാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്, സ്നേഹ വീടിന്റെ മുഖ്യ ചുമതലക്കാരനായി പ്രവര്‍ത്തിക്കുന്നു. ദൃശ്യമാധ്യമ വിഭാഗത്തിലുള്ള പുരസ്കാരം അരുണിമ കൃഷ്ണനാണ്. പ്രിന്റ് മീഡിയ വിഭാഗത്തിലുള്ള പുരസ്കാരം മാതൃഭൂമി ലേഖകന്‍ ആര്.റോഷന് ലഭിച്ചു. കലാ വിഭാഗത്തിലുള്ള പുരസ്കാരത്തിന് ഐശ്വര്യ കെ.എ അര്‍ഹയായി. കായിക വിഭാഗത്തിലെ പുരുഷന്മാര്ക്കുള്ള പുരസ്കാരത്തിന് ഷിനു ചൊവ്വ അര്‍ഹനായി. കായിക മേഖല വനിത വിഭാഗത്തില്‍ രണ്ട് പേര് അവാര്‍ഡ് പങ്കിട്ടു. അനഘ വി.പിയും ദേവപ്രിയയുമാണ് പുരസ്കാരത്തിന് അര്‍ഹരായത്.
സാഹിത്യ വിഭാഗത്തില്‍ കിംഗ് ജോണ്‍സ് പുരസ്കാരത്തിന് അര്‍ഹനായി. കൃഷി വിഭാഗത്തില്‍ ജെ.ജ്ഞാനശരവണന് പുരസ്കാരത്തിന് അര്‍ഹനായി. സംരംഭകത്വ വിഭാഗത്തില്‍ അന്‍സിയ കെ.എ അവാര്‍ഡിനര്‍ഹയായി. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബായി കോവില്‍വിള ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദിയും , സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബായി യുവാ ചങ്ങനാശ്ശേരിയും സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബായി അവളിടം യുവതി ക്ലബ്ബ് മാന്നാറും മികച്ച യൂത്ത് ക്ലബ്ബുകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: