ന്യൂദൽഹി : വഖഫ് നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് പാർലമെന്റിൽ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി സംസാരിച്ചതിൽ ഭീഷണിയുടെ സ്വരം. വഖഫ് ബിൽ മുഴുവൻ മുസ്ലീം സമൂഹവും നിരസിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ ബില്ലിന്റെ നിലവിലെ രൂപം സൂചിപ്പിക്കുന്നത് നടപ്പിലാക്കിയാൽ ഒരു വഖഫ് സ്വത്തുപോലും അവശേഷിക്കില്ല എന്നാണെന്നും ഒവൈസി പറഞ്ഞു.
“ഞാൻ ഈ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു, നിങ്ങൾ നിലവിലെ രൂപത്തിൽ ഒരു വഖഫ് നിയമം കൊണ്ടുവന്ന് അത് നടപ്പിലാക്കിയാൽ ആർട്ടിക്കിൾ 25, 26, 14 എന്നിവയുടെ ലംഘനമായിരിക്കും, അത് ഈ രാജ്യത്ത് സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. ഇത് ഇപ്പോൾ മുഴുവൻ മുസ്ലീം സമൂഹവും നിരസിച്ചതാണ്. ഇത് നടപ്പിലായാൽ ഒരു വഖഫ് സ്വത്തും അവശേഷിക്കില്ല.
അഭിമാനിയായ ഒരു ഇന്ത്യൻ മുസ്ലീം എന്ന നിലയിൽ എന്റെ പള്ളിയുടെ , എന്റെ ദർഗയുടെ ഒരിഞ്ച് എനിക്ക് നഷ്ടമാകില്ല. ഞാൻ അത് അനുവദിക്കില്ല. ഇത് എന്റെ സ്വത്താണ്, ആരും നൽകിയതല്ല. നിങ്ങൾക്ക് അത് എന്നിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ല. വഖഫ് എനിക്ക് ഒരു ആരാധനാ രീതിയാണ് ”- ഒവൈസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: