വയനാട് : തൊണ്ടര്‍നാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ സുഹൃത്ത് പിടിയിലായി. ഉത്തര്‍ പ്രദേശ് സ്വദേശി മുഖീബിനെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. മുഖീബിന് ഒപ്പം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായ ആരിഫ്.
മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു. ബാഗിലാക്കിയ നിലയില്‍ മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുന്നത് കണ്ട് ഓട്ടോറിക്ഷാ തൊഴിലാളിയാണ് പൊലീസിന് വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: