ഭോപ്പാൽ : ശിവലിംഗത്തിന് മുകളിൽ കാല് വച്ച് ചവിട്ടിയ യുവാവ് അറസ്റ്റിൽ . മധ്യപ്രദേശിലെ രത്ലം ജില്ല സ്വദേശി ഇമ്രാൻ ഖാൻ ആണ് അറസ്റ്റിലായത്. ശിവലിംഗത്തെ അപമാനിക്കുന്ന വീഡിയോ ഇമ്രാൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചതിനെ തുടർന്ന് പോലീസ് അയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ശിവലിംഗത്തിൽ കാലുവെച്ച് വീഡിയോ ചിത്രീകരിച്ചത് . തുടർന്ന് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുകയും അത് വൈറലാക്കുകയും ചെയ്തു. പിന്നാലെ ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ ഇമ്രാനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇമ്രാൻ ഹിന്ദു വിശ്വാസങ്ങളെ മനഃപൂർവ്വം അപമാനിച്ചതായും ഹിന്ദു സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നു . ‘സുഖ മഹാരാജ്’ എന്ന തന്റെ ഐഡിയിൽ നിന്നാണ് ഇമ്രാൻ ഈ വീഡിയോ അപ്ലോഡ് ചെയ്തത് .
ഇമ്രാൻ സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ മുമ്പ് നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: