ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി യോഗത്തിനിടെ ബഹളം വച്ച പ്രതിപക്ഷ എം പിമാർക്ക് സസ്പെൻഷൻ. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി , തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി, ഡിഎംകെ അംഗം എ രാജ ഉൾപ്പെടെ 10 എംപിമാരെയാണ് ഇന്നത്തെ യോഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ബിജെപി അംഗം നിഷികാന്ത് ദുബെയാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത് . അത് കമ്മിറ്റി അംഗീകരിച്ചു. യോഗത്തിനിടെ തുടർച്ചയായി ബഹളം വയ്ക്കുകയും ബില്ലിനെതിരെ പാർലമെന്ററി വിരുദ്ധമായ ഭാഷ ഉപയോഗിക്കുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം “വെറുപ്പുളവാക്കുന്നതാണ്” എന്ന് ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു
കരട് നിയമനിർമ്മാണത്തിലെ നിർദ്ദിഷ്ട മാറ്റങ്ങൾ പഠിക്കാൻ മതിയായ സമയം നൽകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചതോടെ പാർലമെന്ററി കമ്മിറ്റി യോഗം പ്രക്ഷുബ്ധമായി.കമ്മിറ്റി വീണ്ടും ചേർന്നതിനുശേഷം കശ്മീരിലെ മതനേതാവ് മിർവൈസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുമ്പാകെ ഹാജരായി. തൃണമൂൽ അംഗം കല്യാൺ ബാനർജിയും കോൺഗ്രസ് അംഗം നസീർ ഹുസൈനും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: