ന്യൂദെൽഹി:ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രണ്ട് ദിവസത്തെ ചൈന സന്ദർശനത്തിനായി ഞായറാഴ്ച പുറപ്പെടും. ഫോറിൻ സെക്രട്ടറി – വൈസ് മിനിസ്ട്രി മെക്കാനിസവുമായി ബന്ധപ്പെട്ട യോഗത്തിന് വേണ്ടിയാണ് മിസ്രി ചൈനയിലെത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി സംവിധാനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക മേഖലകളിലുള്ള ചർച്ചകൾ തുടരുന്നതിന്റെയും ഭാഗമായാണ് സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: