തിരുവനന്തപുരം: കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്സണ് പിടിയില്‍. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജോണ്‍സണും ആതിരയും പരിചയപ്പെടുന്നത്.അതിനിടെ പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്.
അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. ജോണ്സണ് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു പ്രതി.
ആതിരയുടെ ഭര്‍ത്താവ് ക്ഷേത്ര പൂജാരി രാജീവാണ് ഇന്‍സ്റ്റാഗ്രാം സുഹൃത്തുമായി ഭാര്യക്കുണ്ടായിരുന്ന അടുപ്പം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് ഇയാളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങിയത്.
ഒരു വര്‍ഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്സണ്. ഇയാള്് കൊല്ലപ്പെട്ട യുവതിയില്‍ നിന്ന് ആദ്യം ഒരു ലക്ഷത്തോളം രൂപയും കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് 25000 രൂപയും നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്സണ് കൂടുതല്‍ പണം തട്ടിയത്.
പിന്നീട് തന്റെ ഒപ്പം വരണമെന്ന് ജോണ്സണ് യുവതിയോട് ആവശ്യപ്പെടുകയും ഇത് യുവതി വിസമ്മതിക്കുകയുമായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ ഒന്‍പത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോണ്സണ് ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുണ്ട്് പ്രതിക്ക്.
വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: