കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം ക്യൂബയിലേയ്ക്ക് . ക്യൂബയിലെ ഹവാന കൺവെൻഷൻ പാലസിൽ ജനുവരി 28 മുതൽ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുക്കാനാണ് യാത്ര. The World Balance ‘With all and For the Good of All ‘എന്ന വിഷയത്തിലാണ് കൺവൻഷൻ. ‘ ക്യൂബൻ യാത്ര തുടങ്ങുകയാണെന്ന് ‘ ചിന്ത തന്നെ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് തനിക്ക് ഉണ്ടാകുന്ന ട്രോളുകൾക്കെതിരെ ചിന്താ ജെറോം രംഗത്തെത്തിയത്. ക്ഷി രാഷ്ട്രീയത്തിൽ ഒതുങ്ങുന്ന വിഷയമല്ലിത്. പൊതുവെ സമൂഹത്തിനുള്ളിലൊരു അവബോധം സൃഷ്ടിക്കണം. അതിൽ രാഷ്ട്രീയമോ മതമോ മറ്റു വേർതിരിവോ ഒന്നുമില്ല. നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. രാഷ്ട്രീയ എതിർപ്പുകളുണ്ടാകാം. അതൊക്കെ രേഖപ്പെടുത്താം. എന്നാൽ അത് രേഖപ്പെടുത്തുമ്പോൾ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ ബോധവാന്മാരായിരിക്കണം – എന്നായിരുന്നു ചിന്ത പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: